‘സോലോ’യുടെ ഫസ്റ്റ്‌ലുക്ക് എത്തി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം സോലോയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ബോളിവുഡില്‍ ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമാണ് ‘സോലോ’.

വ്യത്യസ്ത ആംഗിളുകളില്‍ എടുത്ത, വിവിധ ഗെറ്റപ്പുകളിലുള്ള ദുല്‍ഖറിന്റെ പത്തോളം ചിത്രങ്ങള്‍ കൗതുകം പകരുന്ന തരത്തില്‍ ഒരു ജിഗ്സോ പസില്‍ പോലെ ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്.

മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലുള്ള ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനുകള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

ചിത്രത്തില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. മലയാളത്തിലും തമിഴിലും ഒരേസമയമാണ് ‘സോലോ’യുടെ ചിത്രീകരണം.


ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News