ബിജെപി ഓഫീസ് ആക്രമണം; ഐപി ബിനു കസ്റ്റഡിയില്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐഎം കൗണ്‍സിലര്‍ ഐപി ബിനു അടക്കം നാലു പേര്‍ കസ്റ്റഡിയില്‍. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയും പൊലീസിന്റെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് നാലു പേരെയും കസ്റ്റഡിയിലെടുത്തത്.

ബിജെപി ഓഫീസിനുനേരെ ആക്രമണം നടത്തിയവരെ സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
പറഞ്ഞിരുന്നു.

കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറായ ഐപി ബിനുവിന്റെ വീടിന് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമണം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News