എന്തിന് ഒറ്റയ്ക്ക് സിനിമയെടുക്കണം; ഞങ്ങള്‍ക്ക് ഒരുമിച്ച് ജോലി ചെയ്താല്‍ മതി; തമിഴ് സ്‌ക്രീനിനെ ഇളക്കി മറിക്കുന്ന വിക്രംവേദ പിറവി കൊണ്ടത് ഇവരുടെ വീട്ടില്‍ നിന്ന്

ഇവര്‍ക്കിടയില്‍ പ്രണയമാണോ സിനിമയോടുളള ഭ്രാന്താണോ? തമിഴില്‍ മാധവന്‍ വിജയ് സേതുപതി സിനിമ വിക്രംവേദ തകര്‍ത്തോടുമ്പോള്‍ ക്രെഡിറ്റു മുഴുവന്‍ പോകുന്നത് ഒരു വീട്ടിലേക്ക്. കാരണം ആ വീട്ടിലെ രണ്ടു പേരാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സ്‌ക്രീനില്‍ ഇങ്ങിനെ തെളിയുന്നു തിരക്കഥ സംവിധാനം പുഷ്‌കര്‍-ഗായത്രി. പുഷ്‌കര്‍ ഭര്‍ത്താവും ഗായത്രി ഭാര്യയും.

മനുഷ്യന്‍ വേട്ടപ്പട്ടിയെ പോലാണ് വിജയിക്കുമ്പോള്‍ വേട്ടയാടിക്കൊണ്ടേയിരിക്കും. എന്നാല്‍ പുഷ്‌കറും ഗായത്രിയും വ്യത്യസ്തരാണ്. വിജയിച്ചു നില്‍ക്കുമ്പോഴാണ് ബ്രേക്കെടുക്കുക. 2007ല്‍ ഓരം പോ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായക വേഷത്തില്‍ അരങ്ങേറ്റം. ഓരം പോ ഒരു കോമഡി എന്റര്‍ടെയിനര്‍ ആയിരുന്നു വിജയചിത്രം. 2010ല്‍ ആണ് പിന്നീട് ഇരുവരേയും സിനിമാരംഗത്തു കാണുന്നത്. രണ്ടു കോടി ചെലവഴിച്ച് 15 കോടി നേടിയ വാ എന്ന ചിത്രവുമായി. പിന്നീട് ഈ വിജയ ജോഡികളെ കാണുന്നത് 2017ലാണ് മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം വിക്രംവേദയുമായി.

സയന്‍സ് ഫിക്ഷനായിരുന്നു ഇരുവരുടേയും ലക്ഷ്യം. പക്ഷെ അത് ക്രൈത്രില്ലറിലേക്ക് വഴിമാറി. പരമ്പരാഗത നായകവില്ലന്‍ വേഷങ്ങളെ പൊളിച്ചെഴുതി ഒരു സിനിമ. സിനിമയില്‍ ഒരു ഡയലോഗുണ്ട്. നല്ലതും ചീത്തയും തമ്മിലാണല്ലോ യുദ്ധം. രണ്ടു പേരും ചീത്തയാണെങ്കിലോ? അതാണ് ചിത്രത്തിന്റെ കാതല്‍.

എന്തായാലും ഈ ഹിറ്റിനു ശേഷവും ഈ ദമ്പതികള്‍ സാധാരണ ജീവിതത്തിലേക്ക് ഊളിയിടുമോ മറ്റൊരു ഹിറ്റുമായി പൊങ്ങി വരാന്‍ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റു നോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here