ഡയറ്റിങ്ങിന് ഇനി കഫീനും

കാപ്പിയിലും ഗ്രീന്‍ ടീയിലും എനര്‍ജി ഡ്രിംഗിലും അടങ്ങിയ കഫീനില്‍ നിരവധി ഗുണങ്ങളുണ്ടെന്നാണ് പുതിയ പഠനം. രാവിലെ വ്യായാമത്തിന് മുമ്പായി കടുപ്പത്തില്‍ ഒരു കപ്പ് കാപ്പി കുടിക്കുമെന്നത് ഗുണം ചെയ്യും.

പ്രത്യേകിച്ചും തൂക്കം കുറക്കാനായി കഠിന വ്യായാമം ചെയ്യുന്നവര്‍ക്ക്. എന്നാല്‍ കാപ്പിയും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതമാണ് ഡയറ്റിംഗിലെ പുതിയ താരം. ഒരു നേരത്തെ ഭക്ഷണത്തിന് പകരക്കാരനായി പോലും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ഒരു കപ്പില്‍ അടങ്ങുന്ന ഭക്ഷണം ഏറെ നേരം ഊര്‍ജ്ജസ്വലമായി ഇരിക്കാനും കലോറി കുറക്കാനും സഹായിക്കും. അതേ സമയം തുടക്കാര്‍ക്ക് ഈ പാനിയം കുടിച്ച് നിലനില്‍ക്കുന്നത് അത്ര എളുപ്പമാവില്ല.

ശീലമാകുന്നത് വരെ ഇതുമായി ഇണങ്ങാന്‍ അല്‍പ്പം ബുദ്ധിമുട്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here