
ദുബായ്: ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ട്. ബാങ്കുകളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് രാമചന്ദ്രനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. ദുബായ്‌യിലെ പ്രമുഖ അറബി വ്യവസായിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ദുബായ് കോടതി രാമചന്ദ്രന് വിധിച്ചത്.
രാമചന്ദ്രന്റെ ഭാര്യ മാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഒരു മകളും ഭര്‍ത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്.
ജയില്‍ മോചിതനായാല്‍ കട ബാധ്യതകള്‍ തീര്‍ക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രി വിറ്റ പണം കൈവശമുണ്ട്. ബിആര്‍ ഷെട്ടിയാണ് ഈ ആശുപത്രി വാങ്ങിയത്. പുറത്ത് വരാനായാല്‍ ആ പണം കൊണ്ട് കടങ്ങള്‍ വീട്ടാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷയെന്നും അടുത്തവൃത്തങ്ങള്‍ സൂപിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here