തരൂറേട്ടന്‍ സൂപ്പറാ; നിതീഷിനെ കൊന്ന് കൊലവിളിക്കാനായി ‘സ്‌നോളി ഗോസ്റ്റര്‍’ അവതരിപ്പിച്ചു; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ദില്ലി: സോഷ്യല്‍ മീഡിയയില്‍ കാര്യമായ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് തിരുവനന്തപുരം എം പി ശശീ തരൂര്‍. പൊള്ളവാദങ്ങളും കള്ളകഥകളും കൊണ്ട് പലരും നടത്തുന്ന വ്യാജപ്രചരണം പോലെയല്ല തരൂരിന്റെ ഇടപെടലുകള്‍. കണക്കും കാര്യവും നിരത്തി വസ്തു നിഷ്ഠമായാണ് തരൂര്‍ ഏപ്പോഴും ഇടപെടാറുള്ളത്.

അര്‍ണബ് ഗോസ്വാമിയെന്ന പ്രമുഖ വാര്‍ത്താ അവതാരകനുള്ള മറുപടിയുമായു ശശീതരൂര്‍ ഇട്ട പോസ്റ്റ് ആഗോളതലത്തില്‍ പോലും ശ്രദ്ധനേടിയിട്ടുണ്ട്. തരൂര്‍ ഉപയോഗിച്ച വാക്കുകള്‍ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമായിരുന്നില്ല. അര്‍ണബിനെതിരായ എക്‌സാസ്പരേറ്റിങ്ങ് ഫരാഗോ എന്ന പ്രയോഗം ഏവരെയും അമ്പരപ്പിച്ചു കളഞ്ഞു. അന്ന് സാക്ഷാല്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാല പോലും തരൂരിന് അഭിനനന്ദനവുമായി രംഗത്തെത്തിയിരുന്നു.

എക്‌സാസ്പരേറ്റിങ്ങ് ഫരാഗോയുടെ അര്‍ത്ഥം അന്വേഷിച്ച് നിഖണ്ടുവില്‍ തപ്പിത്തടയുകയായിരുന്നു എവരും. കഴിഞ്ഞ ആഴ്ച വെബകൂഫ് എന്ന വാക്കുമായി തരൂര്‍ രംഗത്തെത്തിയിരുന്നു. ഇന്റര്‍നെറ്റിലും സമൂഹ്യമാധ്യമങ്ങളിലും കാണുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്നയാള്‍ എന്നര്‍ത്ഥം വരുന്ന പ്രയോഗവും സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ‘സ്‌നോളി ഗോസ്റ്റര്‍’ എന്ന പുതിയ പ്രയോഗവുമായാണ് തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും പ്രസക്തമായ വാക്കാണ് തരൂറിന്റെ സ്‌നോളി ഗോസ്റ്റര്‍. നിഖണ്ഡു തപ്പി കഷ്ടപ്പെടാതിരിക്കാനായി വാക്കിന്റെ അര്‍ത്ഥവും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്. കൗശലക്കാരനായ ആദര്‍ശമില്ലാത്ത രാഷ്ട്രീയ നേതാവെന്നാണ് സ്‌നോളി ഗോസ്റ്ററിന്റെ അര്‍ത്ഥം.

1845 ലാണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചതെന്നും ഏറ്റവും ഒടുവില്‍ ഉപയോഗിച്ചത് ജൂലൈ 26ാം തിയതിയാണെന്ന് പറയുന്നതിലൂടെ ആരെയാണ് തരൂര്‍ ലക്ഷ്യം വെച്ചതെന്ന് പകല്‍ പോലെ വ്യക്തം. എന്തായാലും മഹാസഖ്യം തകര്‍ത്ത് ബി ജെ പിക്കൊപ്പം മന്ത്രിസഭയുണ്ടാക്കിയ നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും തരൂറിന്റെ മാറ്റ് കൂടുതലാണ്. എന്തായാലും തരൂറേട്ടന്‍ സൂപ്പറാണെന്ന കമന്റുമായി സോഷ്യല്‍ മീഡിയ സ്‌നോളി ഗോസ്റ്റര്‍ എറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News