ട്രംപിന്റെ മുഖംമൂടി ധരിച്ച് ബാങ്ക് കൊള്ള; അങ്ങനെയങ്ങ് രക്ഷപെടാന്‍ പറ്റുമോ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടിധരിച്ച് ബാങ്ക് കൊള്ളയടിച്ച സഹോദരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലാണ് ഈ സിനിമാസ്‌റ്റൈല്‍ മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ബാങ്കിലെ നിരവധി ക്യാഷ് മെഷീനുകള്‍ കൊണ്ടുപോയിരുന്നു.

1991 ല്‍ പുറത്തിറങ്ങിയ പോയിന്റ് ബ്രേക്ക് എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമാണ് മോഷമമെന്ന് പൊലീസ് പറഞ്ഞു. ഈ സിനിമയില്‍ കള്ളന്‍മാര്‍ മുന്‍പ്രസിഡന്റിന്റെ മുഖംമൂടിധരിച്ചാണ് കൊള്ളനടത്തുന്നത്. എന്നാല്‍ തങ്ങളെ സ്വാധീനിച്ചത് ഈ സിനിമയല്ലെന്നാണ് പിടിയിലായ കള്ളന്‍മാര്‍ പറയുന്നത്. 1997 ല്‍ പുറത്തിറങ്ങിയ ദി ജക്കാള്‍ എന്ന സിനിമയിലെ രംഗങ്ങളെ മാതൃകയാക്കിയാണത്രെ ഇവര്‍ മോഷണത്തിനിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News