പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന് കിട്ടിയ ഏറ്റവും മധുരമുള്ള സമ്മാനം ഇതാണ്; ഒന്നല്ല മൂന്നെണ്ണം

ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളാണ്. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന് ഒരു കിടിലന്‍ സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് സൗബിന്‍.

സൗബിന്‍ ദുല്‍ഖറിന് നല്‍കിയ സമ്മാനം എന്താണെന്നല്ലേ? സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന സിനിമയുടെ പോസ്റ്ററാണ് ദുല്‍ഖറിനുള്ള പിറന്നാള്‍ സമ്മാനമായി സൗബിന്‍ പുറത്തിറക്കിയത്. ഒരു പ്രാവിനെ കയ്യില്‍ വച്ചുകൊണ്ട് കിടിലന്‍ ഗെറ്റപ്പിലാണ് ദല്‍ഖര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ മറ്റു രണ്ടു സിനിമകളുടെ പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരുന്നു. പ്രശസ്ത തമിഴ്, ബോളിവുഡ് സംവിധാകനായ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാളചിത്രം സോലോയുടെ ഫസ്റ്റ്‌ലുക്ക് ആണ് ഇതില്‍ ഒന്ന്.

നാഗ് അശ്വിന്‍ ഒരുക്കുന്ന ‘മഹാനദി’ തെലുങ്ക് ചിത്രം മഹാനദിയുടെ ഫസ്റ്റ്‌ലുക്കും ഇന്നു പുറത്തിറങ്ങി. സിനിമയില്‍ ജെമിനി ഗണേശനായാണ് ദുല്‍ക്കര്‍ എത്തുക.

2005ല്‍ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായ സാവിത്രിയുടെ ജീവചരിത്രമാണ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here