
ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അതിശക്തമായ നിലയില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 600 റണ്‍സെടുത്ത ടീം ഇന്ത്യ എതിരാളികളെ 291 റണ്‍സിന് പുറത്താക്കി. 309 റണ്‍സിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയിട്ടുണ്ട്.
ഇതോടെ 498 റണ്‍സിന്റെ ലീഡായിട്ടുണ്ട്. അത്ഭുതങ്ങള്‍ പോലും ആതിഥേയര്‍ക്ക് പ്രതീക്ഷിക്കാനാകില്ലെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന മഴ ഇന്ത്യക്ക് തിരിച്ചടിയാകുമോയെന്ന ഭയം ഉയര്‍ന്നിട്ടുണ്ട്. അര്‍ദ്ധ സെഞ്ചുറികളുമായി നായകന്‍ വിരാട് കോഹ്‌ലിയും ഓപ്പണര്‍ അഭിനവ് മുകുന്ദുമാണ് ഇഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നത്. 81 റണ്‍സ് നേടിയ മുകുന്ദ് പുറത്തായെങ്കിലും 76 റണ്‍സുമായി കോഹ്‌ലി ക്രീസിലുണ്ട്.
ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറികളുമായി ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തു പകര്‍ന്ന ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും നേരത്തെ പുറത്തായിരുന്നു. ധവാന്‍ 14 ഉം പൂജാര 15 റണ്‍സെടുത്താണ് മടങ്ങിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി തുടര്‍ന്ന ലങ്കയ്ക്ക് 147 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമാവുകയായിരുന്നു. 92 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദില്‍റൂവന്‍ പെരേരയും 83 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസുമാണ് ഇന്ത്യന്‍ ആക്രമണത്തെ കുറച്ചെങ്കിലും ചെറുത്തുനിന്നത്. രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷാമി രണ്ടും വിക്കറ്റ് വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here