ഡിവൈഎഫ്‌ഐക്കാരില്‍ ദൈവത്തെ കണ്ടു; സന്നിധാനന്ദന്റെ കുറിപ്പ് വൈറലാകുന്നു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഭക്ഷണം കൊടുക്കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രകീര്‍ത്തിച്ച് ഗായകന്‍ സന്നിധാനന്ദന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ ദൈവത്തെ കണ്ടു എന്നായിരുന്നു സന്നിധാനന്ദന്റെ പ്രതികരണം. ദൈവവിശ്വാസി അല്ലാത്തവര്‍ക്കും നമ്മളുടെ പ്രവര്‍ത്തിയിലൂടെ ഈശ്വരനെ കാണിച്ച് കൊടുക്കാന്‍ കഴിയുമെന്നാണ് സന്നിധാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ മെയ് 16നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണ വിതരണം തുടങ്ങിയത്. ദിവസവും 2000 പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഓരോ മേഖലാ കമ്മിറ്റിക്കുമാണ് ഓരോ ദിവസത്തെയും ചുമതല

സന്നിധാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

പുതിയ പ്രോഗ്രാമിന്റെ മീറ്റിങ്ങിനായി ചേറൂരിലെ ഒരു സുഹൃത്ത്‌ന്റെ വീട്ടിൽ സംസാരിച്ചിരിക്കവെ ഒരുകൂട്ടം ചെറുപ്പക്കാർ കയറിവന്നു പറഞ്ഞു
” ഞങ്ങൾക്ക്‌ രണ്ടു പൊതിച്ചോറ് വേണം ഈ ആഴ്ച്ച, അപ്പുറത്തെ വീട്ടീന്നും ഉണ്ട്‌ ” സുഹൃത്തിന്റെ ഭാര്യപറഞ്ഞു ” യ്യൊ ഞാൻ അന്നിവിടെണ്ടാവില്യ ” സാരമില്യ, ടീച്ചർ അപ്പുറത്തെവീട്ടിൽ കൊടുത്താൽ മതി ഞങ്ങൾ അവടന്ന് വാങ്ങിച്ചോളാം., ഒരു മൂവ്വായിരം പേർക്ക്‌ കൊടുക്കണം പൊതികുറയരുത്‌ .,
ഞാൻ അൽഭുതപ്പെട്ടുപോയി ഒരുപറ്റം DYFi യുവാക്കളിലും ഞാനന്ന് ദൈവത്തെക്കണ്ടു. പ്രിയമുള്ളവരെ.. നമ്മൾ ദൈവവിശ്വാസി അല്ലായിരിക്കാം പക്ഷെ നമ്മളുടെ പ്രവർത്തിയിലൂടെ പലർക്കും ഈശ്വരനെ കാണിച്ചുകൊടുക്കാൻ കഴിയും.
ശുഭരാത്രി നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News