മകളുടെ വിവാഹത്തിന് പരോളെങ്കിലും തരൂ; വര്‍ഷം 26 കഴിഞ്ഞില്ലേ; അപേക്ഷയുമായി നളിനി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ലണ്ടനിലുള്ള മകളുടെ വിവാഹത്തിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകള്‍ കഴിയുന്നത്. വെല്ലൂര്‍ സെന്‍ട്രല് ജയിലില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയാണ് നളിനി.

കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ 12 മണിക്കൂര്‍ മാത്രമാണ് നളിനിക്ക് പുറം ലോകം കാണാന്‍ സാധിച്ചിട്ടുള്ളത്. പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു അത്. ആറുമാസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ നളിനി ഹര്‍ജി നല്‍കിയിരിക്കുന്നത്

നളിനിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. 1991ലാണ് നളിനി ഉള്‍പ്പെടെ എല്‍ ടി ടി ഇ സംഘം ചാവേറാക്രമണത്തിലൂടെ അന്നത്തെ പ്രധാനമന്ത്രിയെ വധിച്ചത്. തുടര്‍ന്ന് നളിനി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here