നെയ്മറിന് ബാഴ്‌സ ക്യാംപില്‍ തല്ല് കിട്ടി; ഇനി വൈകില്ല പടിയിറങ്ങാന്‍; വീഡിയോ വൈറല്‍

ബാഴ്‌സലോണ: നെയ്മര്‍ ബാഴ്‌സലോന വിടുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് സഹതാരവുമായി പരസ്യമായി ഏറ്റുമുട്ടിയ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. അമേരിക്കയില്‍ ബാഴ്‌സയുടെ പരിശീലത്തിനിടെയാണ് നെല്‍സന്‍ സെമഡോയുമായി കയ്യാങ്കളി അരങ്ങേറിയത്. സഹതാരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റി പ്രശ്‌നം അവസാനിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിക്കുകയാണ്.

പരസ്യമായ പോരിനു ശേഷം പരിശീലന ക്യാംപ് വിട്ട നെയ്മര്‍ പന്ത് തട്ടിത്തെറിപ്പിച്ചാണ് തന്റെ രോഷം പ്രകടിപ്പിച്ചത്. നെയ്മര്‍ ബാഴ്‌സ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. പുതിയ സംഭവ വികാസങ്ങള്‍ താരത്തിന്റെ പടിയിറക്കം ഉറപ്പാക്കുകയാണ്. പി എസ് ജിയിലേക്ക് നെയ്മര്‍ കൂടുമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരവുമായി പി എസ് ജി കരാറൊപ്പിട്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here