
ദില്ലി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കേരളത്തില്‍ കത്തിനില്‍ക്കുന്നതെങ്കില്‍ തെലുങ്ക് ചലച്ചിത്ര ലോകത്ത് മയക്കുമരുന്ന് വിവാദമാണ് കത്തിപടരുന്നത്. പ്രമുഖ നായികമാരടക്കമുള്ളവര്‍ വിവാദത്തിന്റെ നിഴലിലായിട്ടുണ്ട്. മലയാളത്തില്‍ മിന്നി തിളങ്ങിയിട്ടുള്ള ചാര്‍മി കൗര്‍ അടക്കമുള്ളവര്‍ വിവാദത്തിലാണ്.
അതിനിടയിലാണ് ഹോളിവുഡ് താരം മുമൈത്ത് ഖാന്റെ പേരും ഉയര്‍ന്നിവന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുമൈത്തിനെ പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. മദ്യപാനവും പുകവലിയും ശീലമാണെന്ന് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയ മുമൈത്ത് ഖാന്‍ ലഹരി മരുന്ന് ഉപയോഗിക്കാറില്ലെന്നും വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം തനിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ പരിശോധനകള്‍ക്കായി മുടി, നഖം, രക്തം എന്നിവയുടെ സാമ്പിള്‍ നല്‍കാന്‍ തയ്യാറാണെന്നും മുമൈത്ത് ഖാന്‍ വ്യക്തമാക്കി. ബിഗ് ബോസ് ഷോയുടെ തെലുങ്ക് പതിപ്പില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് ഖാന്‍ ചോദ്യം ചെയ്യല്‍ നോട്ടീസ് ലഭിച്ചത്. തുടര്‍ന്ന് ഷോയില്‍ നിന്നും പുറത്ത് വന്ന അവര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.
ലഹരിമരുന്ന് കേസുമായി ചോദ്യം ചെയ്യുന്ന തെലുങ്കിലെ എട്ടാമത്തെ താരമാണ് മുമൈത്ത് ഖാന്‍. സൂപ്പര്‍ നായിക ചാര്‍മി കൗറിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. നിര്‍മ്മാതാവ് പുരി ജഗന്നാഥ്, ക്യാമറാമാന്‍ ശ്യാം കെ. നായിഡു, നടന്‍മാരായ പി. സുബ്ബരാജു, തരുണ്‍ കുമാര്‍, പി. നവദീപ്, കലാസംവിധായകന്‍ ധര്‍മറാവു എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here