ബ്രിട്ടീഷുകാര്‍ക്ക് പോലും കൊല്ലാന്‍ സാധിച്ചില്ല; അബ്ബാസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട കീടാണു; കുമ്മനത്തിനെ ട്രോളികൊന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെന്നൊക്കെ പറഞ്ഞാല്‍ ട്രോളര്‍മാര്‍ക്ക് വല്ല പേടിയുമാകുമോ. അവര്‍ രാജ്യം ഭരിക്കുന്ന നേതാവിനെ ട്രോള്‍ പൊങ്കാലിയിലൂടെ കൊന്ന് കൊലവിളിച്ചിട്ടുണ്ട്. സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ ട്രോളുകള്‍ ലോകമാധ്യമങ്ങളില്‍ പോലും മുന്‍ പേജിലെ വാര്‍ത്തിയായിരുന്നു. പറഞ്ഞു വരുന്നത് കുമ്മനത്തെ രാജശേഖരന്റെ കാര്യമാണ്.

അടുത്തിടെ ട്രോളര്‍മാരുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് കുമ്മനത്തെ ചേട്ടന്‍. മെട്രോയില്‍ കുമ്മനടിച്ച കഥ അഖില ലോകം പാടി പറഞ്ഞതില്‍ ട്രോളര്‍മാരുടെ പങ്ക് ചെറുതൊന്നുമല്ലായിരുന്നു. ഇപ്പോള്‍ വീണ്ടും കുമ്മനത്തിന് ട്രോള്‍ പൊങ്കാലക്കാലമാണ്. സോഷ്യല്‍ മീഡിയിയില്‍ ഒന്ന് കയറിയാല്‍ ശട പടാ ശട പടാന്ന് കുമ്മനത്തിനുള്ള ട്രോളുകള്‍ കാണാം.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിനെതിരായ ആക്രമണത്തിനു പിന്നാലെ താന്‍ സുരക്ഷിതനാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചാണ് കുമ്മനം ട്രോളുകള്‍ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. പൃഥിരാജിനെ തോല്‍പ്പിക്കാനെന്ന ഭാവത്തില്‍ ഇംഗ്ലിഷിലെ പ്രാവീണ്യം കാട്ടിയായിരുന്നു ബി ജെ പി അധ്യക്ഷന്റെ ട്വീറ്റ്. സുഹൃത്തുക്കളെ, ഞാന്‍ സുരക്ഷിതനാണ്. അവര്‍ക്ക് ഇത്തവണയും എന്നെ കൊല്ലാന്‍ കഴിഞ്ഞില്ല. ഓരോ ആക്രമണവും നമ്മുടെ പോരാട്ടത്തിന് കരുത്ത് പകരുകയാണ്. എന്നായിരുന്നു കുമ്മനം കുറിച്ചത്.

ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ട്രോളര്‍മാരും ഉണര്‍ന്നെഴുന്നേറ്റു. കുമ്മനം പോലും ചിരിക്കുന്ന ട്രോളുകളായിരുന്നു പിന്നീട് പ്രത്യക്ഷപ്പെട്ടത്. സ്വതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് കൊല്ലാന്‍ കഴിയാത്ത കുമ്മനത്തോടാണോ കളി, ടോയ്‌ലെറ്റെില്‍ നിന്നും അബാസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട കീടാണു തുടങ്ങിയ ട്രോളുകളുടെ പെരുമഴയാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News