കലാപം സൃഷ്ടിക്കാന്‍ പുറത്തുനിന്നുള്ള സ്ഥിരം ആര്‍എസ്എസ് ക്രിമിനലുകളെ ഇറക്കുമതി ചെയ്തതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ വിവിധ ജില്ലകളിലെ സ്ഥിരം ക്രിമിനലുകളെ ഇറക്കുമതി ചെയ്തതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ഇന്റലിജന്‍സ് പൊലീസിന് അലര്‍ട്ട് സന്ദേശം കൈമാറി. തലസ്ഥാനത്തെ ചില ഹോട്ടലുകളിലാണ് ഇവരുടെ ഒളിതാമസം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആര്‍എസ്എസിന്റെ സ്ഥിരം ക്രിമിനലുകളാണ് തലസ്ഥാനത്തെത്തിയത്. കൊലക്കേസ് പ്രതികളടക്കം ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇവരെ നിരീക്ഷിക്കാനും ഇന്റലിജന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പൊലീസ് നഗരത്തിലെ ചില ലോഡ്ജുകളില്‍ പരിശോധന നടത്തി. അക്രമികള്‍ ആരായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ബിജെപിആര്‍എസ്എസ് നേതാക്കളുടെ കോടികളുടെ കുംഭകോണങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ നിരാശരായ അണികളെ പിടിച്ചുനിര്‍ത്താനും പൊതുജനശ്രദ്ധ തിരിക്കാനുമാണ് തിരുവനന്തപുരം നഗരത്തില്‍ വ്യാപകമായ ആക്രമണം നടത്തിയത്. തുടര്‍ന്ന് സംസ്ഥാനത്തുടനീളം സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നതായും ഇന്റലിജന്‍സിന് സൂചന ലഭിച്ചു.

സംഘര്‍ഷമുണ്ടാക്കാന്‍ മറ്റിടങ്ങളില്‍നിന്ന് ക്രിമിനലുകളെ ഇറക്കുക ആര്‍എസ്എസിന്റെ സ്ഥിരം പരിപാടിയാണ്. നേരത്തെ കാട്ടായി
ക്കോണത്ത് സിപിഐഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന് നേതൃത്വം നല്‍കിയത് ആലപ്പുഴ സ്വദേശിയായിരുന്നു. പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ അറസ്റ്റുചെയ്തത് ആറ്റിങ്ങലിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നായിരുന്നു.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ നടന്ന ചിന്തന്‍ ബൈഠക്കില്‍ ഏത് വിധേനയും കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ഏത് മാര്‍ഗവും സ്വീകരിക്കാന്‍ കഴിഞ്ഞമാസം തിരുവനന്തപുരത്തെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപി സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here