ആറ്റുകാല്‍ സ്വകാര്യ ആശുപത്രി ആര്‍എസ്എസ് താവളം; സാമ്പത്തികസഹായം നല്‍കി ആശുപത്രിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും പരിസരങ്ങളിലും ആക്രമണം നടത്തുന്ന ആര്‍എസ്എസ് ക്രിമിനലുകളുടെ താവളം ആറ്റുകാലിലെ സ്വകാര്യ ആശുപത്രി. ക്ഷേത്രത്തിലേക്കു പോകുന്ന വഴിക്കുള്ള ഈ ആശുപത്രിയില്‍ രോഗികള്‍ കുറവാണ്. കുറച്ചുനാളായി ആര്‍എസ്എസ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ് ഈ ആശുപത്രി. നടത്തുന്നവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് സാമ്പത്തികസഹായം നല്‍കി ആശുപ്രതിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കുകയായിരുന്നു.

നഗരത്തിലെത്തി അക്രമം നടത്തുന്നതിന് വിവിധ പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവരെ താമസിപ്പിക്കുന്നത് ഇവിടെയാണ്. അക്രമത്തിനിടെ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍എസ്എസ്-ബിജെപി കൊലയാളി സംഘങ്ങള്‍ ഇവിടെ ചികിത്സ തേടാറുണ്ടെന്നും വിവരമുണ്ട്. ആശുപത്രിക്ക് അകത്ത് മാരകായുധ ശേഖരമുണ്ടെന്നും പരിസരവാസികള്‍ പറയുന്നു. ആര്‍എസ്എസിന്റെ പല കാര്യാലയങ്ങളും പൊലീസ് നിരീക്ഷണത്തിലായതിനാല്‍ കൊടുംക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പലപ്പോഴും ഇവിടെയാണ് പാര്‍പ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News