തലസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി; 450ഓളം സായുധ പൊലീസ് സംഘത്തെ നഗരത്തില്‍ വിന്യസിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും  പൊലീസ് സുരക്ഷ ശക്തമാക്കി.അക്രമികളെ പിടികൂടന്‍ റെഞ്ച് ഐ ജി മനോജ് എബ്രഹാം തലവനായി പ്രത്യേക സംഘം പ്രവര്‍ത്തനം ആരംഭിച്ചു.സംശയം തോന്നുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം.സുരക്ഷക്കായി 450 ഓളം സായുധ പോലീസ് സംഘത്തെ നഗരത്തില്‍ വിന്യസിച്ചു.

തലസ്ഥാന നഗരത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അക്രമികളെ കണ്ടെത്താനുളള റെയ്ഡുകള്‍ക്ക് ഇന്നലെ രാത്രിയോടെ തുടക്കം കുറിച്ചത്. റെയ്ഡ് നടത്തുന്നതിനായി നഗരത്തിലെ നാല് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ 48 അംഗ പ്രത്യേക പോലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇരുചക്രവാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കാനും, സംശയം തോന്നുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനുമാണ് ഐജി മനോജ് എബ്രഹാം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എന്നാല്‍ കുടുംബമായി യാത്ര ചെയ്യുന്ന യാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും അദ്ദേഹം പൊലീസിന് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്നാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന ഉത്തരവ്. അക്രമികള്‍ സംസ്ഥാനം വിട്ട് പോകാതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ക്രേന്ദീകരിച്ച് പ്രത്യേക പരിശോധയും നടക്കുന്നുണ്ട്. അക്രമം വീണ്ടും ആരംഭിച്ചാല്‍ നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാനും പോലീസിന് പദ്ധതിയുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ നഗരത്തില്‍ പ്രകടനങ്ങള്‍ക്കും, പൊതുയോഗത്തിനും വിലക്കുണ്ട്.

എം ജി കോളേജിലെ എസ്എഫ്‌ഐകാരെ ആക്രമിച്ച സംഭവത്തില്‍ നാല് എബിവിപി പ്രവര്‍ത്തകരെ പേരൂര്‍ക്കട പൊലീസ് പിടികൂടി. ഗോകുല്‍, നന്ദു, അഭിനന്ദ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ സമാധാന ജീവിതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചതായി ലോക്‌നാഥ് ബെഹറ വാര്‍ത്തകുറിപ്പിലുടെ അറിയിച്ചു. സംയമനം പാലിക്കണെന്ന് ഇരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം അറിയിച്ചു. ബിജെപി അതിക്രമം ഉണ്ടായ സ്ഥലങ്ങള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.അറസ്റ്റിലായ ഐപി ബിനുവിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതറിഞ്ഞ് നിരവധി ആളുകളാണ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ തടിച്ച് കൂടിയത്. പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും ശിരസാവഹിക്കുമെന്ന് ബിനു മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News