കഞ്ചാവുമായി ഇടുക്കി സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി

ഇടുക്കി: കഞ്ചാവുമായി ഇടുക്കി സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. ചെറുതോണിയില്‍ വര്‍ഷങ്ങളായി കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുന്ന മമ്മദ് എന്നു വിളിക്കുന്ന സെയ്തുമുഹമ്മദ് ആണ് ഇടുക്കി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനിയാണിയാള്‍. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പൊതികളുമായി രാത്രിയിലാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News