സിപിഐഎം ഓഫീസിന് നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം

പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരെആര്‍എസ്എസ് ആക്രമണം. ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി എസ് രാഘവന്‍ പിള്ള സ്മാരക മന്ദിരത്തിന് നേരെ ഇന്നലെ രാത്രിയില്‍ ആയിരുന്നു ആക്രമണം. ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ പന്തളം പൊലീസ് കേസെടുത്തു.

സംഘടിച്ചെത്തിയ അക്രമികള്‍ ഓഫീസ് എറിഞ്ഞു തകര്‍ത്ത ശേഷം വാതില്‍ പൊളിച്ചു അകത്തു കടന്ന ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും നശിപ്പിച്ചു.

ശരത് തുണ്ടില്‍, ഉല്ലാസ്, ചെമ്പന്‍ എന്ന മനു, വിനീഷ്, രാജേന്ദ്രന്‍, കുറ്റിവിള അജി, രഞ്ജിത്, മനോഹരന്‍, മിഥുന്‍ ശ്രീ തുടങ്ങി ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കേസ് എടുത്തു. ഇന്നലെ വൈകിട്ട് പന്തളത്ത് സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെയും ചെറിയതോതില്‍ ആര്‍എസ്എസ് ആക്രമം ഉണ്ടായിരുന്നു. അതിനു തുടര്‍ച്ചയായാണ് രാത്രിയില്‍ കുരമ്പാലയില്‍ ലോക്കല്‍ കമ്മറ്റി ഓഫീസില്‍ അക്രമം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News