
കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ ‘ഹണീ ബീ ടു’വിന്റെ സെന്‍സര്‍ ചെയ്യാത്ത പതിപ്പ് പൊലീസ് പരിശോധിക്കും. ‘ഹണീ ബീ ടു’വില്‍ മറ്റാരുടേയോ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ചു തന്റേതാണെന്ന മട്ടില്‍ കാണിച്ചു എന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെന്‍സര്‍ ബോര്‍ഡിനു നല്‍കിയ കോപ്പിയാകും പരിശോധിക്കുക.
ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ പൊലീസ് പരാതിക്കാരിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലയെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ ജീന്‍പോള്‍ ലാലും സഹനടന്‍ ശ്രീനാഥ് ഭാസിയും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
അന്വേഷണത്തില്‍ തെളിവായി എടുക്കണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനു നല്‍കിയ കോപ്പി പരിശോധിക്കുകയും വേണം. മൊഴി വിശദമായി പരിശോധിച്ച ശേഷം ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യും. പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംവിധായകന്‍ ജീന്‍ പോള്‍, നടന്‍ ശ്രീനാഥ് ഭാസി, സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ് അനിരുദ്ധ് എന്നിവര്‍ക്കെകിരെയുമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here