ലൈംഗികച്ചുവയോടെ സംസാരിക്കുകയും നോക്കുകയും ചെയ്തുവെന്ന വിദ്യാര്‍ഥിനികളുടെ പരാതി; അധ്യാപകനെതിരെ അന്വേഷണം

കാസര്‍ഗോഡ്: ലൈംഗികച്ചുവയോടെ സംസാരിക്കുകയും നോക്കുകയും ചെയ്തുവെന്ന വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സര്‍വകലാശാല അധ്യാപകനെതിരെ അന്വേഷണം. കാസര്‍കോട് ആസ്ഥാനമായ കേരള കേന്ദ്ര സര്‍വകലാശാലയിലാണ് സംഭവം. 15ഓളം വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരെ വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കിയത്.

വിസി പരാതി സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഉപസമിതിക്ക് കൈമാറി. സമിതി പരാതിക്കാരില്‍ നിന്നും ആരോപണ വിധേയനായ അധ്യാപകനില്‍ നിന്നും തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് നല്‍കും. തുടര്‍ന്ന് മാത്രമെ വിസി പരാതിയിന്മേല്‍ തീര്‍പ്പ് കല്പിക്കുകയുള്ളു. ഇത്തരം പരാതികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണ വിധേയനായ ഒരു മുന്‍ രജിസ്ട്രാര്‍ നടപടിക്ക് വിധേയനായി. ആരോപണ വിധേയനായ അധ്യാപകന്‍ ആറ് മാസം മുമ്പ് മാത്രമാണ് സര്‍വീസില്‍ പ്രവേശിച്ചത്.

ഹോസ്റ്റല്‍ പ്രശ്‌നത്തിന്റെ പേരില്‍ അനിശ്ചിതകാല വിദ്യാര്‍ഥി സമരം നടക്കുന്നതിനിടയിലാണ് അധ്യാപകനെതിരെയുള്ള ഇത്തരമൊരു പരാതി.
പരാതിയില്‍ കഴമ്പില്ലെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്ന വാദവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News