യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; അര്‍ധ സഹോദരനും സുഹൃത്തും പിടിയില്‍

കാസര്‍ഗോഡ്: ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ യുവതിയുടെ അര്‍ധ സഹോദരനെയും ഇയാളുടെ സുഹൃത്തിനെയും കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട് പെര്‍മുദെയിലാണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ മുപ്പതുകാരിയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതിയും കുട്ടികളും തനിച്ചായിരുന്നു താമസം. അര്‍ധ സഹോദരനും പിന്നിട് ഇയാളുടെ സുഹൃത്തും ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തിയതായാണ് യുവതിയുടെ പരാതി.

ഇപ്പാള്‍ യുവതി നാല് മാസം ഗര്‍ഭിണിയാണ്. യുവതിയുടെ ബന്ധു അബൂബക്കര്‍ (45), സുഹൃത്ത് അന്‍സാര്‍ (35) എന്നിവരെ കുമ്പള സി ഐ മനോജ് അറസ്റ്റ് ചെയ്തു. പ്രതികളെ കോതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News