കോടിയേരിയുടെ വീട് അക്രമിച്ച മൂന്ന് ആര്‍എസ്എസ് ഗുണ്ടകള്‍ കസ്റ്റഡിയില്‍; അക്രമിസംഘത്തില്‍ എട്ടു പേര്‍; സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിളിന്

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ ആക്രമണം നടത്തിയ രണ്ടു ആര്‍എസ്എസ് ഗുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍. നാലു ബൈക്കുകളിലായി എത്തിയ എട്ടു പേരാണ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. സംഘത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

ഇന്നലെയാണ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകളും വീടിന്റെ മുന്നില്‍ നിര്‍ത്തിയന്ന കാറിന്റെ ചില്ലുകളും തകര്‍ന്നിരുന്നു. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.

അതേസമയം, സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം തുടരുകയാണ്. കാട്ടാക്കട സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ശക്തമായ കല്ലേറില്‍ വീടിന്റെ ജനാലകള്‍ തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News