ആര്‍എസ്എസ്-ബിജെപി ആക്രമണം; തലസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡിജിപി; അക്രമികള്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികളെ പിടികൂടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. തലസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമാണ്. അക്രമികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് അക്രമം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നും ഡിജിപി കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News