ദിലീപിന്റെ വാര്‍ത്ത അറിയാന്‍ ടിവി വയ്ക്കാറില്ല; നിലപാട് വ്യക്തമാക്കി മാമുക്കോയ

കോഴിക്കോട്: ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് നടന്‍ മാമുക്കോയ.

വിവാദങ്ങളൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി ടിവി വയ്ക്കാറില്ല. പത്രത്തില്‍ കാണാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. സിനിമയില്ലാത്ത സമയത്ത് കുടുംബകാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കും. സിനിമാക്കാരിലും വളരെ ചുരുക്കം ചിലരുടെ നമ്പര്‍ മാത്രമേ എന്റെ കയ്യിലുള്ളൂ. അതു കൊണ്ട് ആരെയും ഞാന്‍ വിളിക്കാറില്ല.-മാമുക്കോയ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ ഇക്കാര്യം പറയുന്നത്.

തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കും. അതിനുള്ള ശിക്ഷ എന്നായാലും ലഭിക്കും. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ. മാധ്യമങ്ങള്‍ക്ക് വേറെ വാര്‍ത്ത കിട്ടുമ്പോള്‍ അവര്‍ അതിനു പിന്നാലെ പോകും. എല്ലാ മേഖലയിലും കള്ളന്മാരുണ്ട്. രാഷ്ട്രീയത്തിലില്ലേ. എന്നുവച്ച് എല്ലാ രാഷ്ട്രീയക്കാരെയും കുറ്റം പറയാനൊക്കുമോ? സിനിമ കലയായതുകൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ട് എന്നത് സത്യമാണ്.-മാമുക്കോയ പറയുന്നു.

സിനിമയില്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അമ്മയായും പെങ്ങളായും മക്കളായുമെക്കെ കാണാനുള്ള പക്വത എല്ലാവര്‍ക്കുമുണ്ടെന്നും മാമുക്കോയ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News