രാമായണമാസത്തില്‍ രാമായണപഠനം; രാമായണം വിശകലനാത്മകമായ പഠനത്തിന്; കേരള സാഹിത്യ അക്കാദമി

തൃശ്ശൂര്‍: രാമായണപ്രഭാഷണപരമ്പര സംഘടിപ്പിച്ചുകൊണ്ടാണ് അക്കാദമി രാമായണം അനുഷ്ഠാനപരമായ പാരായണത്തിനുമാത്രമല്ല വിശകലനാത്മകമായ പഠനത്തിനുമുള്ളതാണ് എന്ന സന്ദേശം നല്കുന്നത്. പ്രഭാഷണപരമ്പര ജൂലായ് 31, ആഗസ്റ്റ് 1, 2 തീയതികളില്‍ തൃശ്ശൂരില്‍ അക്കാദമി ആസ്ഥാനത്ത് നടക്കും.

എം എന്‍ കാരശ്ശേരി, പ്രൊഫ എം കെ സാനു, ഡോ സുനില്‍ പി ഇളയിടം എന്നിവരാണ് പ്രഭാഷണങ്ങള്‍ നടത്തുന്നത്. രാമായണത്തിന്റെ സമകാലികതയെക്കുറിച്ചാണ് കാരശ്ശേറി മാസ്റ്ററുടെ പ്രഭാഷണം. ജൂലൈ 31ന് വൈകിട്ട് 5ന് സാനു മാസ്റ്റര്‍ രാമായണത്തിലെ ധര്‍മ്മവിവക്ഷകളെക്കുറിച്ചു സംസാരിക്കും. പ്രഭാഷണം ആഗസ്റ്റ് ഒന്നിന് വൈകിട്ട് 5ന് സുനില്‍ പി ഇളയിടം രാമായണത്തിന്റെ ബഹുസ്വരജീവിതത്തെക്കുറിച്ച് ആഗസ്റ്റ് 2ന് വൈകിട്ട് 5ന് സംസാരിക്കും. എല്ലാ പ്രഭാഷണങ്ങളുടെയും വേദി അക്കാദമി ഓഡിറ്റോറിയം ആയിരിക്കും.

കേവലം അനുഷ്ഠാനവും ആചാരവും എന്ന നിലയില്‍ പാരായണം ചെയ്യപ്പെടുന്നതിലപ്പുറം, ജീവിതാവസ്ഥകളും മാനവികതയും നൈതികതയും മുന്‍നിര്‍ത്തി കാലാനുസൃതമായ പുനര്‍വായന രാമായണം എന്ന ക്ലാസിക് കൃതി ആവശ്യപ്പെടുന്നു എന്ന് അക്കാദമി പ്രസിഡന്റ് വൈശാഖനും സെക്രട്ടറി ഡോ കെ പി മോഹനനും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here