റബര്‍ മേഖലയെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍; വില തകര്‍ച്ച നേരിടാന്‍ പദ്ധതികള്‍ ഇല്ലെന്ന് വാണിജ്യമന്ത്രാലയം

കോട്ടയം: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന റബര്‍ മേഖലയെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍. വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകനെ സഹായിക്കാനോ റബര്‍ സംഭരണത്തിനോ അടിസ്ഥാന വില നിശ്ചയിക്കുന്നതിനോ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍.

ജൂലൈ 17ന് എംപിമാരായ ജോയ്‌സ് ജോര്‍ജ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ലോക്‌സഭയില്‍ ഉന്നയിച്ച അഞ്ച് ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് റബര്‍ കര്‍ഷകമേഖലയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണ നിലപാടുകള്‍ വ്യക്തമായിട്ടുള്ളത്. രാജ്യം ഉടനീളം സഞ്ചരിച്ച് ഉപസമിതി നടത്തിയ പഠനങ്ങള്‍ പോലും പരിഗണിക്കപ്പെട്ടിട്ടില്ല. വില തകര്‍ച്ചയെക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ രേഖകളില്‍ വ്യക്തമാണ്.

വില തകര്‍ച്ച തടയാന്‍ എന്തെങ്കിലും മാര്‍ഗ്ഗം സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കാലവസ്ഥ വ്യതിയാനം അടക്കമുള്ള മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഇല്ലാ എന്ന മറുപടിയാണ് നല്‍കിയത്. കര്‍ഷകരെ സംരക്ഷിക്കാന്‍ പദ്ധതികള്‍ ഉണ്ടോ എന്ന ചോദ്യത്തിന് പുനരുദ്ധാരണ പാക്കേജുകള്‍ ഒന്നും ഇല്ലെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ അടിസ്ഥാന വില നിശ്ചയിക്കുന്നതിനും പദ്ധതി ഇല്ലെന്നും പ്രത്യക റബര്‍ നയമില്ലെന്നും വാണിജ്യമന്ത്രാലയം മറുപടി നല്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയം റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വാണിജ്യമന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News