സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സിനെ പീഡനത്തിനിരയാക്കി; ആറുമാസം ഗര്‍ഭിണിയാണെന്നറിഞ്ഞത് വിവാഹത്തിന് ശേഷം

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സെക്യൂരിറ്റി ജീവനക്കാരന്‍ നേഴ്‌സിനെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. പിന്നീട് വിവാഹിതയായ പെണ്‍കുട്ടി നാലു മാസത്തിന് ശേഷം പരിശോധന നടത്തിയപ്പോഴാണ് ആറു മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ഫെബ്രുവരിയിലാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

നാണക്കേട് ഭയന്ന് യുവതി ആരോടും സംഭവം പറഞ്ഞിരുന്നില്ല. പിന്നീട് യുവതി വിവാഹിതയാവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് നാലുമാസമായി ഒളിവിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ സാമുവേലിനെ(52) കാഞ്ഞിരപ്പള്ളി പൊലീസ് ചെങ്കോട്ടയില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ചെങ്കോട്ട പാമ്പോലി സ്വദേശിയാണ്. പ്രതിയെ കാഞ്ഞിരപ്പളളി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

പീഡനം നടന്ന ദിവസം അശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്ക് രണ്ടു നേഴ്‌സുമാരും സാമുവലും മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. രാത്രി ചികിത്സ തേടിയെത്തിയ രോഗിയെ കിടത്താന്‍ മുറി തയ്യാറാക്കുന്നതിനിടെ ബള്‍ബ് കത്താത്തതിനാല്‍ സാമുവലിനെ സഹായത്തിന് വിളിച്ചു. മുറിയിലെത്തിയ ഇയാള്‍ വാതില്‍ അടച്ച ശേഷം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News