അക്ഷര മതംമാറിയത് അറിഞ്ഞില്ലെന്ന് കമല്‍; അക്ഷരയുടെ പ്രതികരണം ഇങ്ങനെ

കോളീവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഉലകനായകന്‍ കമലഹാസന്റെ ഇളയ മകള്‍ അക്ഷര. അജിത്ത് നായകനാകുന്ന വിവേകം എന്ന സിനിമയിലൂടെയാണ് അക്ഷര കോളീവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അക്ഷരയുടെ കോളീവുഡിലെ അരങ്ങേറ്റമല്ല സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്, അക്ഷര മതം മാറിയെന്ന വാര്‍ത്തയാണ്.

താന്‍ ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങള്‍ തന്നെ ഒരുപാട് ആകര്‍ഷിച്ചുവെന്നും വിവേകത്തിന്റെ പ്രചരണ പരിപാടിയില്‍ അക്ഷര പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

‘അക്ഷര മതം മാറി, പക്ഷെ കമല്‍ പോലും അറിഞ്ഞില്ല. നിരീശ്വരവാദിയായ കമലിന് എന്താണ് പറയാനുള്ളത്’എന്ന തരത്തിലാണ് ട്വിറ്ററിലെ പ്രചരണങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ഇത്രയൊക്കെ ചര്‍ച്ചയായെങ്കിലും മകള്‍ മതം മാറിയതിനെക്കുറിച്ച് കമലിന് പറയാനുള്ളത് ഒരു ട്വീറ്റിലൂടെ മകളോട് പറഞ്ഞു,

ഇതായിരുന്നു കമലിന്റെ ട്വീറ്റ്;

‘നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എന്നാലും എനിക്ക് നിന്നോട് വലിയ സ്‌നേഹമാണ്. സ്‌നേഹത്തിന് പരിധികളില്ല, പക്ഷെ മതം അങ്ങനെയല്ല. ജീവിതം ആസ്വദിക്കൂ’.

അച്ഛന്റെ ട്വീറ്റിന് അക്ഷര മറുപടി നല്‍കി, ‘ഇല്ല, ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദി തന്നെ. പക്ഷെ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണ്. സ്‌നേഹത്തോടെ അക്ഷര’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News