തിരുവനന്തപുരം: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയത് ബോധപൂര്‍വ്വമാണെന്ന് മന്ത്രി എസി മൊയ്തീന്‍. ചിത്രയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായതെല്ലം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി മൊയ്തീന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ടീമില്‍ ഉള്‍പ്പെടുത്താനുളള സമയപരിധി അവസാനിച്ചെന്ന് തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചത് അവസാന നിമിഷമാണെന്നും ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇങ്ങനെയൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ടെന്ന് പി.യു ചിത്ര പീപ്പിള്‍ ടിവിയോട് പ്രതികരിച്ചു. പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അതില്‍ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓഗസ്റ്റ് നാലു മുതല്‍ 13 വരെ നടക്കുന്ന മീറ്റിലേക്ക് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത് സുതാര്യമായല്ലെന്നും കോടതി വിലയിരുത്തിയിരുന്നു. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here