ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അമേരിക്കന്‍ ജനത

ചെലവ് ചുരുക്കാനെന്ന പേരില്‍ ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കന്‍ ജനത. അമേരിക്കന്‍ സൈന്യത്തില്‍ തൊഴിലെടുക്കുന്ന ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി വന്‍ ചികിത്സാ ചെലവ് വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയത്.

ജൂലായ് 26 മുതല്‍ 28 വരെ റോയിട്ടേഴ്‌സ് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 58% അമേരിക്കക്കാര്‍ ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തു. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി അനുഭാവികളിലെ 49% ട്രംപിനെ അനുകൂലിച്ചപ്പോള്‍ 32% എതിര്‍ത്തു. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളിലെ ബഹൂഭൂരിഭാഗവും ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്തു.

എന്നാല്‍ പ്രതിഷേധം എത്രശക്തമായാലും നിലപാട് മാറ്റില്ലെന്ന ഉറച്ചനിലപാടിലാണ് ഡൊണാള്‍ഡ് ട്രംപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here