പതിനാറുകാരി വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊല്ലം: പത്തനാപുരം പിറവന്തൂരില്‍ പതിനാറുകാരിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം

പിറവന്തൂര്‍ നല്ലകുളം സ്വദേശികളായ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സിയെയാണ് ഇന്ന് പുലര്‍ച്ചെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിലും ശരീര ഭാഗത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. പെണ്‍കുട്ടി കിടന്ന മുറിയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. പെണ്‍കുട്ടി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെട്ടിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News