ആരും കൊതിക്കുന്ന നീളന്‍ മുടിയാണോ നിങ്ങളുടെ സ്വപ്നം? ഇത് പരീക്ഷിച്ചോളൂ

പുതുപുത്തന്‍ ട്രന്‍ഡുകള്‍ക്കനുസരിച്ച് ഹെയര്‍ സ്‌റ്റൈലുകള്‍ മാറ്റി മാറ്റി പരീക്ഷിക്കുമ്പോഴും ഇടതൂര്‍ന്ന നീളമുള്ള കാര്‍കൂന്തല്‍ അന്നും ഇന്നും പെണ്‍മനസ്സുകളുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുടെ ഭാഗമാണ്. ആരും കൊതിക്കുന്ന നീളന്‍ മുടിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിലിതാ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1) മുടിയുടെ ആരോഗ്യത്തിന് എണ്ണ

മറ്റേതൊരു ശരീര ഭാഗത്തേയും പോലെ മുടിയുടെ ആരോഗ്യത്തിനും കൃത്യമായ പോഷണം അത്യാവശ്യമാണ്. ആഴ്ചയില്‍ രണ്ടു തവണ എങ്കിലും മുടിയില്‍ നന്നായി എണ്ണ തേയ്ക്കണം. ചെറു ചൂടില്‍ എണ്ണ തലയില്‍ തേച്ചുപിടിപ്പിക്കുന്നത് മുടിക്ക് ബലം. കിട്ടാനും വളര്‍ച്ച ത്വരിതപ്പെടുത്താനും അത്യുത്തമമാണ്.

2) ദിവസവും മസാജ് ചെയ്യാം

ദിവസവും മസാജ് ചെയ്യുന്നതിലൂടെ തലയിലെ രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. വെളിച്ചെണ്ണയോ ആല്‍മണ്ട് ഓയിലോ ഉപയോഗിച്ച് മസാജ് ചെയ്യാം. ലാവണ്ടര്‍ ഓയില്‍ ഉപയോഗിക്കുന്നതും മുടി വളരാന്‍ സഹായിക്കും.

3) ഷാംപൂ എന്നും വേണ്ട

ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ശിരോചര്‍മ്മത്തിലും മുടിയിഴകളിലും അടിഞ്ഞു കൂടിയിട്ടുള്ള അഴുക്ക് നീക്കം നീക്കം ചെയ്യപ്പെടും. ഇതുമൂലം എണ്ണയും പോഷകാംശങ്ങളും മുടിയുടെ വേരുകളിലെത്തുകയും ചെയ്യും. എന്നാല്‍ ദിനംപ്രതിയുള്ള ഷാംപൂവിന്റെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. മുടി വരളുന്നതിനും ആരോഗ്യം നഷ്ടപ്പെടുന്നതിനും തന്മൂലം മുടിയിഴകള്‍ വേഗം പൊട്ടിപ്പോകുന്നതിനും വളര്‍ച്ച തടയുന്നതിനും കാരണമാകും.

4) ഷാംപൂവിന് കണ്ടീഷണര്‍ നിര്‍ബന്ധം

മുടിയില്‍ ഷാംപൂ ഇട്ടു കഴിഞ്ഞാല്‍ കണ്ടീഷണര്‍ ഉപയോഗിക്കണമെന്നത് പലരും മുഖവിലക്കെടുക്കാതിരിക്കുകയാണ് പതിവ്. എന്നാല്‍ മുടി വരളാതെ ഈര്‍പ്പം പിടിച്ചു നിര്‍ത്തി സംരക്ഷിക്കുന്നതിന് കണ്ടീഷണര്‍ അത്യാവശ്യമാണ്. അന്തരീക്ഷ മാലിന്യങ്ങളും സൂര്യരശ്മികളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാതെ ഒരു പരിധി വരെ കാക്കാനും കണ്ടീഷണറുകള്‍ക്കു സാധിക്കുന്നു. പോഷണത്തെ ശിരോചര്‍മ്മത്തില്‍ തന്നെ തടഞ്ഞു നിര്‍ത്തുന്നതു വഴി മുടിയുടെ വളര്‍ച്ച ത്വരിതമാകുകയും ചെയ്യും.

5) മുടിയെ നോവിക്കാതെ തോര്‍ത്താം

കുളികഴിഞ്ഞ് മുടി ഉണക്കാന്‍ പരുക്കന്‍ തുണികള്‍ ഉപയോഗിക്കാതെ ശ്രദ്ധിക്കാം. മുടിയിഴകള്‍ക്ക് കേടുപാടുണ്ടാകാതിരിക്കാന്‍ മൃദുലമായ തുണിതന്നെ ഉപയോഗിക്കണം. അധികം അമര്‍ത്തി തോര്‍ത്തുന്നത് മുടിയുടെ അഗ്രം പിളരുന്നതിന് കാരണമാകും. ഇത് വളര്‍ച്ചയെ തടയും.

6) അകമുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കാം

നനഞ്ഞ മുടി വേഗത്തില്‍ പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ കുളികഴിഞ്ഞ ഉടനെ മുടി ചീകുന്നത് ഒഴിവാക്കണം. അകലമുള്ള പല്ലുകളോടുകൂടിയ ചീപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. മുടിയുടെ അഗ്രഭാഗം മുതല്‍ ചീകിത്തുടങ്ങാം. ജട പിടിക്കാതിരിക്കാന്‍ ഇതു സഹായിക്കും.

7) അഗ്രം വെട്ടി സംരക്ഷിക്കാം

യാത്ര ചെയ്യുമ്പോഴും മറ്റും മുടിയുടെ അഗ്രം പിളരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ആറാഴ്ച കൂടുമ്പോള്‍ മുടിയുടെ അഗ്രം വെട്ടി പരിപാലിക്കണം. ഇത് മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഏറെ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News