ചുവന്ന തെരുവുകളിലേയ്ക്കുളള മനുഷ്യക്കടത്ത് തടയാന്‍ പ്രത്യേക പൊലീസ്

മുംബൈ: മുംബൈയിലെ ചുവന്നതെരുവുകള്‍ ഏതാണ്ട് ഔദ്യോഗിക വാണിജ്യ കേന്ദ്രങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അപരിഹാര്യമായ ജീവിത പ്രശ്‌നങ്ങളും രക്ഷപ്പെടാനാകാത്ത ചതിക്കുഴികളുമാണ് പെണ്‍കുട്ടികളെ ചുവന്ന തെരുവുകളിലേയ്ക്ക് തളളിവിടുന്നത്. ഇപ്പോള്‍ മുബൈ പൊലീസ് പുതിയ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നു.

പെണ്‍കുട്ടികളെ ചുവന്നതെരുവുകളിലെത്തിക്കുന്നത് ഏതു വിധേനയും തടയുക എന്ന ലക്ഷ്യത്തോടെ 36 ജില്ലകളിലും പ്രത്യേക സംഘത്തെ മുംബൈ പൊലീസ് സജ്ജമാക്കിയിരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ മുംബൈയിലേയ്ക്ക് കൊണ്ടുവരുന്നുണ്ട്.

എന്നാല്‍ അടുത്ത കാലത്തായി കസാക്കിസ്ഥാന്‍, ഉസ്‌ബൈകിസ്ഥാന്‍, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഏജന്റുമാര്‍ പെണ്‍കുട്ടികളെ കടത്താന്‍ തുടങ്ങിയിരിക്കുന്നു. മുംബൈ ചുവന്നതെരുവുകള്‍ നിയന്തിക്കുന്നത് വന്‍രാഷ്ട്രീയ സ്വാധീനമുളള മാഫിയകളാണ്. ഇവര്‍ക്കെതിരെ
കാര്യമായ നടപടികളൊന്നും മുംബൈ പൊലീസ് കൈക്കൊണ്ടിട്ടില്ല. പെണ്‍കുട്ടികളെ പുന:രധിവസിപ്പിക്കാനുളള ക്രിയാത്മക പദ്ധതികളും സര്‍ക്കാറിന്റെ മുന്നിലില്ല. അതുകൊണ്ടുതന്നെ പുതിയ ദൗത്യം ലക്ഷ്യം കാണുന്ന കാര്യം സംശയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News