ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം; വിഎസ്

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പി യു ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അദില്ലെയ്ക്ക് വിഎസ് ഇമെയില്‍ സന്ദേശമയച്ചു.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം ഉപേക്ഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എല്ലാ യോഗ്യതയും ഉണ്ടായിട്ടും കേരളത്തിന്റെ അഭിമാനതാരം തഴയപ്പെടുന്ന അവസ്ഥയാണിപ്പോഴുള്ളത്. അല്‍പ്പം പോലും വൈകാതെ കേന്ദ്രം നടപടി സ്വീകരിക്കണമെന്നു വിഎസ് ഇ-മെയിലില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News