നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബുവിനെ ചോദ്യംചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ ഇടവേള ബാബുവിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. ഒരുമണിയോടെയാണ് ഇടവേള ബാബു പൊലീസ് ക്ലബ്ബില്‍ എത്തിയത്.

താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഷോകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇടവേള ബാബുവില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്. ഷോ സംബന്ധിച്ച രേഖകള്‍ എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായും ബാബു പറഞ്ഞു.

അമ്മ സംഘടിപ്പിച്ച ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കം നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞു.

അതേസമയം, ദിലീപും ഇടവേള ബാബുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണസംഘം ചോദിച്ചറിഞ്ഞതായാണ് വിവരങ്ങള്‍.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെയും അമ്മയെയും ഗായിക റിമി ടോമിയെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബുവിനെയും ചോദ്യം ചെയ്യാന്‍ വിളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News