ജിഷ വധക്കേസ്: പൊലീസ് ആദ്യം ചോദ്യം ചെയ്തയാള്‍ മരിച്ചനിലയില്‍; മരിച്ചത് ജിഷയുടെ അയല്‍വാസി

കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാള്‍ മരിച്ച നിലയില്‍. ജിഷയുടെ അയല്‍വാസിയായിരുന്ന സാബു എന്നയാളെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

ജിഷയെ സാബു ശല്യം ചെയ്തിരുന്നതായി അമ്മ പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. എന്നാല്‍ ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ വിട്ടയക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News