പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. രണ്ടു ദിവസം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്.

സുനിക്ക് ജാമ്യം നല്‍കിയാല്‍ നടി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുമെന്നും കക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News