ആര്‍ എസ് എസ് ആക്രമണം; പന്തളത്ത് നിരോധനാജ്ഞ

പന്തളം:കുറമ്പാലയില്‍ സി പി ഐ എം ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരെ ആര്‍ എസ് എസ് ആക്രമണം നടത്തി. ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി എസ് രാഘവന്‍ പിള്ള സ്മാരക മന്ദിരത്തിന് നേരെ ഇന്നലെ രാത്രിയില്‍ ആയിരുന്നു ആക്രമണം.

സി പി ഐ എം പ്രവര്‍ത്തകന്‍ കടക്കാട് ഉളമയില്‍ ഷംനാദിനെ ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു. അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് പന്തളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു ഓഫീസ് ആക്രമിച്ചത്. സംഘടിച്ചെത്തിയ അക്രമികള്‍ ഓഫീസ് എറിഞ്ഞു തകര്‍ത്ത ശേഷം വാതില്‍ പൊളിച്ചുഅകത്തു കടന്ന ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും നശിപ്പിച്ചു.

ശരത് തുണ്ടില്‍, ഉല്ലാസ്, ചെമ്പന്‍ എന്ന മനു, വിനീഷ്, രാജേന്ദ്രന്‍, കുറ്റിവിള അജി, രഞ്ജിത്, മനോഹരന്‍, മിഥുന്‍ ശ്രീ തുടങ്ങി 9 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കേസ് എടുത്തു. ഇന്നലെ വൈകീട്ട് പന്തളത്ത് സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെയും ചെറിയതോതില്‍ ആര്‍ എസ് എസ് അക്രമം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News