വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം; യുവാവ് പിടിയില്‍

വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ജോര്‍ജ്ജിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി കാംകോ ജംഗ്ഷനില്‍ താണേലി അഷ്റഫിന്റെ വീട് കുത്തി തുറന്ന് 10000 രൂപയും മൊബൈല്‍ഫോണും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.

ടൗണിലെ ലാന്റാര്‍ക്ക് ബില്‍ഡിംഗ് ജോര്‍ജ്ജിന്റെ ഇടത്താവളമാണെന്ന് മനസ്സിലാക്കിയ പോലീസ് രാത്രിയില്‍ കെട്ടിടത്തിനുമുകളില്‍ ഉറങ്ങികിടക്കുന്നതിനിടയിലാണ് ജോര്‍ജ്ജിനെ വലയിലാക്കിയത്. മുമ്പും കേസുകളില്‍ പെട്ടിരുന്ന ജോര്‍ജ്ജിനെതിരെ പോലീസ് അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കസ്റ്റഡിയിലെടുത്തപ്പോഴാണ് കാംകോ ജംഗ്ഷനിലെ മോഷണത്തിനുത്തരവാദിയും താനാണെന്ന് ജോര്‍ജ്ജ് സമ്മതിച്ചത്.അഷ്റഫിന്റെ വീട്ടില്‍ നിന്നും കാണാതായ മൊബൈല്‍ഫോണും പോലീസ് തെളിവായി കണ്ടെടുത്തു.മോഷ്ടിച്ച പണം ചിലവാക്കിയതായി ജോര്‍ജ്ജ് മൊഴി നല്‍കി.

വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മോഷണ കേസുകളില്‍ ഇയാള്‍ ഇതിനുമുമ്പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.അടിമാലി സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോര്‍ജ്ജിനെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here