പിയു ചിത്ര വിവാദത്തില്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ കോടതിവിധി മാനിക്കണം: വിജയ്‌ഗോയല്‍

പിയു ചിത്ര വിഷയത്തില്‍ കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ്‌ഗോയല്‍. ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഹൈക്കോടതി വിധിയെ മാനിക്കണമെന്നാണ് വിജയ് ഗോയല്‍ ആവശ്യപ്പെട്ടത്.

ചിത്രയെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അത്‌ലറ്റിക്‌ ഫെഡറേഷന്‍ തീരുമാനം നിര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഫെഡറേഷന്‍ തീരുമാനം തിരുത്തണം. പ്രശ്നത്തില്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ പ്രശ്നത്തില്‍ തീരുമാനം ഉണ്ടാകാന്‍ കായികമന്ത്രി നടപടി കൈക്കൊള്ളണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News