ചെങ്കുളം അണക്കെട്ടില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഓട്ടോറിക്ഷ ഡ്രൈവറെ ചെങ്കുളം അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ അണക്കെട്ടിനു സമീപത്തുകൂടി കടന്നുപോയ സ്വകാര്യ ബസ് ജീവനക്കാരാണ് അണക്കെട്ടിനോട് ചേര്‍ന്നു കിടക്കുന്ന മൃതദേഹം കണ്ടത്. മൂന്നാര്‍ നാഗര്‍മുടി ഡിവിഷന്‍ സ്വദേശിയായ സുബ്രഹമണ്യനെയാണ് ചെങ്കുളം അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളെ വ്യാഴാഴ്ച്ച രാത്രി മുതല്‍ കാണാതായിരുന്നു.ആത്മഹത്യയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.രാത്രിയില്‍ അണക്കെട്ടിനു മുകളിലെത്തിയ ഇയാള്‍ വെള്ളത്തില്‍ ചാടി ജീവനൊടുക്കിയതാവാം എന്നാണ് കരുതുന്നത്.

പുലര്‍ച്ചെ അണക്കെട്ടിനു മുകളിലൂടെ കടന്നുപോയ സ്വകാര്യബസിലെ ജീവനക്കാരാണ് അണക്കെട്ടിനോട് ചേര്‍ന്ന് പൊങ്ങികിടക്കുന്ന മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ അണക്കെട്ടിലെ സുരക്ഷ ജീവനക്കാരനെ വിളിച്ചു വരുത്തുകയും സംഭവം വെള്ളത്തൂവല്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു.

നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ കരയിലെത്തിച്ച മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചശേഷമേ മരണത്തില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോയെന്നറിയാന്‍ സാധിക്കുവെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News