വിനായകന്റെ ആത്മഹത്യ; പ്രതിഷേധ സംഗമത്തില്‍ ആട്ടവും പാട്ടുമായി ഒത്തു ചേര്‍ന്ന് താടിയും മുടിയും നീട്ടി വളര്‍ത്തിയ ചുള്ളന്‍മാര്‍

തൃശൂരില്‍ പോലീസ് കഡിയിലെടുത്ത് വിട്ടയച്ച വിനായകന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഊരാളി ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് താടിയും മുടിയും വളര്‍ത്തിയ ഫ്രീക്കന്മാര്‍ ആട്ടവും പാട്ടുമായി ഒത്തു ചേര്‍ന്നത്.

പരിഷ്‌കൃത യുവത്വത്തെ കുറ്റവാളികളായി കാണുന്ന പോലീസിന്റെ മുന്‍ധാരണകള്‍ മാറ്റേണ്ട കാലമായെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. മുടി വളര്‍ത്തിയതിന്റെ പേരില്‍ പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന് ആത്മഹത്യ ചെയ്ത വിനായകനു വേണ്ടിയാണ് ഊരാളി ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ ഫ്രീക്കന്മാര്‍ ഒത്തുചേര്‍ന്നത്.

താളമിട്ട് ആടിയും പാടിയും ചുവടുകള്‍ വെച്ചും മരച്ചുവട്ടില്‍ ചെറു സംഘങ്ങളായാണ് താടിയും മുടിയും നീട്ടി വളര്‍ത്തിയ ചുള്ളന്‍മാര്‍ പ്രതിഷേധം തീര്‍ത്തത്. സ്ത്രീ പുരുഷ ഭേദമന്യേന നൂറുകണക്കിനാളുകള്‍ പരിപാടിക്ക് ഐക്യധാര്‍ഢ്യവുമായെത്തി. പോലീസിനും സമൂഹത്തിനും പരിഷ്‌കൃത യുവത്വത്തോടുള്ള കാഴ്ച്ചപ്പാട് മാറേണ്ടതാണെന്ന് ഫ്രീക്കനമാര്‍ പറഞ്ഞു.

കനത്ത പോലീസ് നിരീക്ഷണമാണ് പരിപാടി നടന്ന തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയത്. ആട്ടവും പാട്ടും മൂര്‍ധന്യാവസ്ഥയില്‍ ത്തിയപ്പോള്‍ കണ്ടു നിന്ന പോലീസുകാരും അറിയാതെ താളം പിടിച്ചു. രാത്രി വൈകുവോളം ശക്തന്റെ തട്ടകത്തിന് താളകൊഴുപ്പ് പകര്‍ന്നാണ് ഫ്രീക്കന്‍മാര്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News