‘ഈ പാപമൊക്കെ എവിടെക്കൊണ്ട് തീര്‍ക്കും മോനേ നീ ?’; പൊലീസുകാരെ സാക്ഷി നിര്‍ത്തി ഈ അമ്മ കള്ളനോട്

തന്റെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനോട് വൈകാരികമായി പ്രതികരിക്കുന്ന വയോധികയുടെ വീഡിയോ വൈറല്‍. പാടൂക്കാട് പുലിക്കോട്ടില്‍ ബിജുവിനോട് തൃശൂര്‍ സ്വദേശിനി ശാന്തയുടെ പ്രതികരണം.

‘എനിക്കുമുണ്ട്, മോനേ രണ്ടുമക്കള്‍. എന്തോരം ബുദ്ധിമുട്ടിയാ ഞാന്‍ അവരെ വളര്‍ത്തിയത്. നിനക്ക് ഇത്രയും തണ്ടും തടിയുമില്ലേ ജീവിക്കാന്‍. എന്നോടിതു ചെയ്തത് എന്തിനാടാ? 67 വയസില്ലേ ഈ അമ്മയ്ക്ക്… ഈ പാപമൊക്കെ എവിടെക്കൊണ്ടെ തീര്‍ക്കും മോനേ? പാവപ്പെട്ടവരുടെ മാല പൊട്ടിക്കണത് വലിയ കഷ്ടം തന്നെയാ. പാപം തീരില്ല നിനക്ക്. കണ്ടില്ലേ എന്റെ ചുണ്ട് തടിച്ചു വീര്‍ത്തിട്ടുണ്ട്. അവന്റെ കൈകൊണ്ടതാ…കണ്ടാ ചോരവീര്‍ത്തു കിടക്കണത്. മുട്ടും പൊട്ടി. റോഡിലൂടെ വലിച്ചോണ്ടു പോയപ്പോഴാ. എന്റെ കുട്ട്യോള് വെഷമിക്കുമെന്നു കരുതിയാ ഞാന്‍ ആശുപത്രീല്‍ പോയത്’- ആ അമ്മ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News