പിയു ചിത്രക്ക് ജന്‍മനാടിന്റെ വരവേല്‍പ്

ഊട്ടിയിലെ പരിശീലനത്തിനു ശേഷം നാട്ടിലെത്തിയ ചിത്രയെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം മന്ത്രി എ സി മൊയ്തീനുള്‍പ്പെടെ പ്രമുഖരുമെത്തിയിരുന്നു. പി യു ചിത്രയെന്ന കായിക താരത്തിന്റെ വളര്‍ച്ചയോടൊപ്പം എന്നും കൂടെ നിന്നതാണ് മുണ്ടൂരെന്ന പാലക്കാടന്‍ ഗ്രാമം.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോഴും ഒരൊറ്റ മനസ്സോടെ കൂടെ നിന്ന നാട് ഊട്ടിയിലെ പരിശീലനം പൂര്‍ത്തിയാക്കിയെത്തിയ ചിത്രക്ക് ആവേശം നിറഞ്ഞ സ്വീകരണമാണ് നല്‍കിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഡി വെ എഫ് ഐ പ്രവര്‍ത്തകരുടെ അഭിവാദ്യങ്ങളേറ്റു വാങ്ങിയാണ് ചിത്ര വീട്ടിലെത്തിയത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം കായിക മന്ത്രി എ സി മൊയ്തീന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി പി ദാസന്‍ ഉള്‍പ്പടെയുള്ള പ്രമുഖരും ഉണ്ടായിരുന്നു. സ്വീകരണത്തിനിടെ ചിത്രക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്. നാടും സര്‍ക്കാരും നല്‍കിയ പിന്തുണ നല്‍കിയ കരുത്തില്‍ ചിത്രയുടെ ഉറച്ച വാക്കുകള്‍.
ചിത്രക്ക് എല്ലാ സഹായവും നല്‍കാമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ഉറപ്പു നല്‍കി. ചിത്രക്ക് പിന്തുണയുമായി നാട് മുഴുവന്‍ ഒറ്റ മനസ്സോടെ ചിത്രയുടെ വീട്ടിലേക്കെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News