ദംഗല്‍ കണ്ട് ആകൃഷ്ടരായി 478 വര്‍ഷങ്ങള്‍ക്കുശേഷം ഈ അഘാഡ വാതില്‍ തുറന്നു; വനിതകള്‍ക്കായ്

വല്ലപ്പോഴുമൊക്കെ ബോളിവുഡില്‍ പ്രേക്ഷക ഹൃദയം കീഴക്കുന്ന സിനിമകളെത്തുകയും അവ കാണികളുടെ മനസില്‍ ഏറെക്കാലം നിലകൊള്ളുകയും ചെയ്യുന്നു. അത്തരമൊരു സിനിമയാണ് ആമിര്‍ ഖാന്‍ നായകനായ ചിത്രം ദംഗല്‍. ചിത്രം ഗീതാ ഫോഗട്ട് , ബബിതാ ഫോഗട്ട് എന്നീ സഹോദരിമാരുടെ പോരാട്ടത്തിന്റെ കഥയാണ്.

സമൂഹം അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച വെല്ലുവിളികളെ നേരിട്ട് വിജയിച്ചതിന്റെ കഥ. സിനിമ റിലീസ് ചെയ്തിട്ട് 1 വര്‍ഷം പിന്നിടുമ്പോള്‍ അത് സമൂഹത്തെ സ്വാധീനിച്ച കഥകളും ചര്‍ച്ചയാവുന്നു. ഡി എന്‍ എ യുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍ പ്രദേശില്‍ സ്വാമിനാഥ് എന്ന അഘാഡ വനിതാ ഗുസ്തിക്കാരെ സ്വാഗതം ചെയ്യുകയാണ്.

വാരണാസിയിലെ തുളസി ഘട്ടിലെ സ്വാമിനാഥ് അഘാഡ നാഗ് പഞ്ചമി ദിനത്തില്‍ ദംഗല്‍ എന്ന പേരില്‍ ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ദംഗല്‍ സിനിമയുടെ സ്വാധീനത്തിലാണ് പേരിട്ടിരിക്കുന്നത്. ഡസന്‍ കണക്കിന് പെണ്‍കുട്ടികളാണ് വാരണാസിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത്.

3 റൗണ്ട് മത്സരങ്ങളാണുള്ളത്, അതില്‍ പകുതിയോളം പേര്‍ ഓരോ റൗണ്ടിലും എലിമിനേറ്റ് ആവുന്നു. അവസാനം 4 പെണ്‍കുട്ടികളെ വിജയികളായി ശക്തിമോചന്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിക്കുന്നു. 

വിജയികളായ കുട്ടികള്‍ പറയുന്നത് ദംഗല്‍ കണ്ട് ഗുസ്തിയിലേക്ക് തിരികെ വന്നവരും കൂട്ടത്തില്‍ ഉണ്ടെന്നാണ്.ശക്തിമോചന്‍ ഫൗണ്ടേഷന്‍ അധിപനും പ്രൊഫസറുമായ ഡോ.വിശംഭര്‍ നാഥ് മിശ്രയാണ് ഇതിനെല്ലാം പിന്നില്‍. സമൂഹത്തിലെ ലിംഗ വിവേചനങ്ങളെ തച്ചുടച്ച് മാറ്റം കൊണ്ടുവന്നത് അദ്ദേഹമാണ്.

അഘാഡകള്‍ എന്നും ഇന്ത്യന്‍ കായിക മത്സരങ്ങളുടെ വിപുലമായ ഭാഗമായിരുന്നു. വാരണാസിയില്‍ സംഭവിച്ചത് രാജ്യത്തിന് മുഴുവന്‍ പ്രചോദനമാവട്ടെയെന്ന് ആശംസിക്കാം.വനിതകള്‍ ശക്തി പ്രതീകങ്ങളാവട്ടെ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News