മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്തു

സംസ്ഥാനത്താദ്യമായി മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്തു. തിരുവന്തപുരം കൊല്ലം ആലപ്പുഴ മലപ്പുറം ജില്ലകളിലെ 2000 ത്തോളം കുട്ടികള്‍ക്കാണ് സൈക്കിള്‍ ലഭിച്ചത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമ്മാനിച്ച സൈക്കിള്‍ ആള്‍ക്കൂട്ടത്തിനു നടുവിലൂടെ ചവിട്ടി നീങ്ങുമ്പോള്‍ വിദ്യാര്‍ഥിനികളുടെ മുഖം തിളങ്ങി.

ദൂരത്തെയും സമയത്തെയും തോല്‍പ്പിച്ച് കൃത്യമായി സ്‌കൂളിലെത്താനുള്ള വഴിതെളിഞ്ഞ നിമിഷത്തിന്റെ ആഹ്ലാദത്തില്‍ അവരുടെ കുടുംബാംഗങ്ങളും പങ്കുചേര്‍ന്നു. കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളില്‍ നടന്ന പരിപാടി ഉദ്ഘാടനംചെയ്ത മന്ത്രി ആറു വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് വിദ്യാര്‍ഥിനികള്‍ക്കുള്ള സൈക്കിള്‍ വിതരണ പദ്ധതി. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനും പഠനനിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സൈക്കിള്‍ ലഭിക്കുമെന്ന് കരുതിയില്ലെന്ന് കുട്ടികള്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയിലുള്‍പ്പെടുത്തി കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിള്‍ നല്‍കുന്നത്.

കൊല്ലം ജില്ലയില്‍ 500 വിദ്യാര്‍ഥിനികള്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കും. അപേക്ഷ സമര്‍പ്പിച്ച ബാക്കിയുള്ളവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം അടുത്ത വര്‍ഷം വിപുലമാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വിധവകള്‍ക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News