ശബരിമല വിമാനാത്താവളം;സര്‍ക്കാറിനോടൊപ്പം നില്‍ക്കുമെന്ന് ബിലീവേര്‍സ് സഭ

ശബരിമല വിമാനാത്താവള പദ്ധതിയില്‍ സര്‍ക്കാറിനോടൊപ്പം നില്‍ക്കുമെന്ന് ബിലീവേര്‍സ് സഭ. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലുള്ള കേസ് തീര്‍പ്പായതിന് ശേഷം സര്‍ക്കാറുമായി വിമാനത്താവള വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നും സഭ വക്താവ് ഫാദര്‍ സിജോ പന്തപ്പള്ളിയില്‍ പറഞ്ഞു.

ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി ചെറുവള്ളി എസ്റ്റേറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് വളരെയധികം സന്തോഷത്തോടെയാണ് കാണുന്നതെന്ന് ബിലീവേര്‍സ് സഭ വ്യക്തമാക്കി. മധ്യതിരുവിതാംകൂറില്‍ പ്രത്യേകിച്ചും ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരു വിമാനത്താവളം വരുന്നതിനെ അങ്ങേയറ്റം സന്തോഷത്തോടെയാണ് സഭ കാണുന്നത്. എന്നാല്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും നിലവില്‍ സഭയുടെ പേരില്‍ തന്നെയാണ് ഭൂമിയെന്നും സഭ വക്താവ് ഫാദര്‍ സിജോ പന്തപ്പള്ളിയില്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്നും വരുന്ന വിധിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മുന്നോട്ടുള്ള ചര്‍ച്ചകളെല്ലാം നടക്കുക. എന്തുതന്നെയായാലും ഗവണ്‍മെന്റിനോട് ചേര്‍ന്ന്് സഹകരിച്ചുപോകാനാണ് സഭയുടെ തിരുമാനമെന്നും ഫാദര്‍ സിജോ പന്തപ്പള്ളിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News