മാധുരി ദീക്ഷിതിനെക്കുറിച്ച് ടി വി ഷോ; നിര്‍മ്മിക്കുന്നത് പ്രിയങ്ക ചോപ്ര

മാധുരി ദീക്ഷിതിനെക്കുറിച്ച് അമേരിക്കയില്‍ നിന്നൊരു ടി വി ഷോ വരുന്നുവെന്ന് വാര്‍ത്ത. ഷോ നിര്‍മ്മിക്കുന്നതാകട്ടെ മറ്റൊരു ബോളിവുഡ് സുന്ദരിയായ പ്രിയങ്ക ചോപ്രയും. അമേരിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും പ്രിയങ്ക ചോപ്രയും സംയുകതമായാണ് മാധുരി ഷോ നിര്‍മ്മിക്കുന്നത്.

മാധുരി ദീക്ഷിതിന്റെ വിവാഹവും വിവാഹശേഷമുള്ള അമേരിക്കയിലെ ജീവിതവുമാണ് ഷോയുടെ പ്രമേയം. ശ്രീറാവുവാണ് ഷോയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് മാധുരിയും പ്രിയങ്കയുമൊത്തുള്ള ചിത്രങ്ങള്‍ ശ്രീറാവു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

പരിപാടിയുടെ മറ്റ് പ്രത്യേകതകളൊന്നും പുറത്തു വിട്ടിട്ടില്ല. ഏതായാലും പ്രിയങ്കയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുന്ന മാധുരി ഷോ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡിലെ ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News