കാബേജിനൊപ്പം പാമ്പ്; അമ്മയും മകളും ആശുപത്രിയില്‍

ഇന്‍ഡോര്‍(മധ്യപ്രദേശ്): കാബേജിനൊപ്പം പാമ്പിന്‍ കുഞ്ഞിനെ പാകം ചെയ്ത് കഴിച്ച അമ്മയും മകളും ആശുപത്രിയില്‍. അഫ്‌സാന്‍ ഇമാമും (35) മകള്‍ ആംനയു (15) മാണ് കടുത്ത ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. വ്യാഴാഴ്ച് ഇന്‍ഡോറിലാണ് സംഭവം.

ഭക്ഷണത്തില്‍ കയ്പ്പുള്ള എന്തോ ഒന്ന് കടിച്ച അഫ്‌സാന് അപ്പോള്‍ തന്നെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. അപ്പോഴേക്കും മകള്‍ക്കും അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങി. ശര്‍ദ്ദി കലശലായതോടെ അത്താഴത്തിന് തയ്യാറാക്കിയ കാബേജിന്റെ ബാക്കിയിരുന്ന കഷ്ണം പരിശോധിക്കുകയായിരുന്നു.

കഷ്ണത്തില്‍ മുറിഞ്ഞ പാമ്പിന്‍ കുഞ്ഞിനെ കണ്ടതോടെയാണ് കാബേജിനൊപ്പം പാമ്പിറച്ചിയും ഉള്ളില്‍ ചെന്നത് മനസിലായത്. പാമ്പിന്‍ വിഷം രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തത്തില്‍ കൂടുതല്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News